Kerala
മൂന്നാം ദിനവും സ്വർണവിലയിൽ മാറ്റമില്ല; 53,500ൽ താഴെ തന്നെ
കൊച്ചി: തുടർച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 53,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 6680 രൂപ നൽകണം.
20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വർധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വർണവില എത്തിയിരുന്നു.
തുടർന്ന് ഏറിയും കുറഞ്ഞും നിൽക്കുകയാണ് സ്വർണവില.