Kerala

സ്വര്‍ണവില വീണ്ടും 46,000ന് മുകളില്‍, പവന് വര്‍ധിച്ചത് 240 രൂപ

Posted on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 46,000ന് മുകളില്‍. പവന് 240 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും 46,000ന് മുകളില്‍ എത്തിയത്. 46,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 5770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ സ്വര്‍ണവില 46,000ല്‍ താഴെ എത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വില ഉയര്‍ന്നത്. രണ്ടാഴ്ചയായി സ്വര്‍ണവിലയില്‍ ഇടിവാണ് ദൃശ്യമാകുന്നത്.

രണ്ടിന് സ്വര്‍ണവില 47000ല്‍ എത്തിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ ആയിരം രൂപയിലധികം താഴ്ന്ന ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version