Kerala
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഇടിഞ്ഞു; കോട്ടയം അച്ചായൻസ് ഗോൾഡിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ..
കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്നു. നാലാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. നേരത്തെ റെക്കോര്‍ഡ് വിലയിലേക്ക് കുതിക്കുമെന്ന പ്രവചനങ്ങള്‍ ഉപഭോക്താക്കളില്‍ ആശങ്ക നിറച്ചിരുന്നു. നേരെ മറിച്ചാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഓരോ ദിവസവും വില കുറയുമ്പോള്‍ അവസരം മുതലെടുത്ത് കൂടുതല്‍ പേര് ആഭരണം വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 47000 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 1000 രൂപയിലധികം കുറവ് വന്നിട്ടുണ്ട്. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ നേരിയ കുറവ് സംഭവിക്കുമെന്നാണ് വിലയിരുത്തല്‍. ഡോളര്‍ മൂല്യം ഉയരുന്നതാണ് ഇതിന് കാരണം.