India

ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്രമണം; കര ആക്രമണവും ശക്തം

Posted on

ഹമാസ് മേധാവി യഹ്യ സിന്‍വറിനെ വധിച്ചതിന് ശേഷവും ഇസ്രയേല്‍ ആക്രമണം തുടരുന്നു. ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 33 പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ 21 പേ​ർ സ്ത്രീ​ക​ളാ​ണ്. 85 പേ​ർ​ക്ക് പ​രു​ക്കേ​റ്റു.

വ​ട​ക്ക​ൻ ഗാ​സ​യി​ലു​ള്ള ജ​ബാ​ലി​യ​യി​ലാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണം. വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ത​ക​ർ​ന്നു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഗാസയുടെ വടക്കൻ ഭാഗത്ത് ഇസ്രയേൽ സൈന്യം കര ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ടാങ്കുകൾ ജബാലിയയില്‍ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version