Kerala
ബോചെയെക്കാള് ഗുരുതരമായ ക്രൈം പ്രവഹിപ്പിക്കുന്നത് രാഹുൽ ഈശ്വറാണെന്ന് നടി ഗായത്രി വർഷ
കൊച്ചി: ബോചെയെക്കാള് ഗുരുതരമായ ക്രൈം പ്രവഹിപ്പിക്കുന്നത് രാഹുൽ ഈശ്വറാണെന്ന് നടി ഗായത്രി വർഷ. ഏറ്റവും അനാവശ്യമായ ചർച്ച നടത്തുന്നയാളാണ് രാഹുൽ ഈശ്വർ.
രാഹുൽ ഈശ്വർ തന്നെ ഇവിടുത്തെ സമൂഹത്തിലെ പുരുഷാധിപത്യ ലൈംഗികതയും താത്പര്യങ്ങളും തെറ്റാണെന്ന് പറയുന്നുണ്ട്. അങ്ങനെയുള്ള സമൂഹത്തെ ട്രിഗർ ചെയ്യരുതെന്നാണ് രാഹുൽ പറയുന്നത്. ആ സമൂഹം അങ്ങനെ തന്നെ ഇരിക്കട്ടെയെന്നാണ് രാഹുൽ പറയുന്നത്.
ഹണി റോസിനെ പോലെ താനും സൈബർ ഇടങ്ങളിൽ ആക്ഷേപങ്ങൾ നേരിട്ടു. താനേത് തരം വസ്ത്രമിട്ടിട്ടാണ് തനിക്കെതിരെ ഇത്തരത്തിൽ ആക്ഷേപങ്ങളുണ്ടായതെന്നും ഗായത്രി വർഷ ചോദിച്ചു.