Kerala
യുവതിയെ കാറിനുള്ളിൽ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചു
ന്യൂഡൽഹി: സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ ദിനംപ്രതി കൂടുകയാണ്. പുതിയ ഒട്ടനവധി കേസുകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. 20കാരിയെ കാറിനുള്ളിൽ 2 പേർ ചേർന്ന് പീഡിപ്പിച്ചു. ആഗ്ര-ലക്‌നൗ എക്‌സ്‌പ്രസ്‌വേയിൽ വെച്ചാണ് ഈ സംഭവം ഉണ്ടാകുന്നത്.
ആഗ്ര സ്വദേശിനിയായ ഇരുപതു വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. ദൃശ്യങ്ങൾ ക്യാമറയിൽ ചിത്രീകരിച്ച ശേഷം യുവതിയെ ഇവർ എക്‌സ്പ്രസ്‌വേയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്ന സംഘമാണ് യുവതിയെ പീഡിപ്പിച്ചത്. സമൂഹമാധ്യമത്തിൽ ഇത് സംബന്ധിച്ച് വന്ന പരസ്യം കണ്ടാണ് യുവതി ഇവരെ ബന്ധപ്പെട്ടത്.
മേയ് 10നായിരുന്നു സംഭവം. 30,000 രൂപയ്ക്ക് സർട്ടിഫിക്കറ്റ് നൽകാമെന്നാണ് ഫോണിലൂടെ പരിചയപ്പെട്ട രാകേഷ് കുമാർ എന്ന വ്യക്തി യുവതിയോട് പറഞ്ഞത്.