Kerala

കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലേക്ക്: മന്ത്രി ഗണേശ് കുമാർ

Posted on

കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലേക്കെന്ന് മന്ത്രി കെ.ബി ഗണേശ് കുമാർ നിയമസഭയെ അറിയിച്ചു. ശബരിമലയിലേക്ക് അധിക കെഎസ്ആർടിസി ബസുകൾ ഉറപ്പ് വരുത്തും. ഡിപ്പോകൾ ലാഭകരമാണെന്നും മന്ത്രി പറഞ്ഞു.

നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് പാരിതോഷികം നൽകും. ബസുകൾ ഘട്ടം ഘട്ടമായി സി എൻ ജി യിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ വിളിച്ചു. ഇതിനായി ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റിൽ വകയിരിത്തിയിട്ടുണ്ട്.

മദ്യപിച്ചുകൊണ്ട് ബസ് ഓടിക്കാൻ പാടില്ല എന്ന തീരുമാനം എടുത്തിട്ടുണ്ട്. ഇതോടെ അപകട നിരക്കും മരണ നിരക്കും കുറഞ്ഞു. തൃശൂരിൽ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ ഡ്രൈവർ ബസിടിച്ചു കയറ്റുകയുണ്ടായി. പ്രതിമ വട്ടംചാടിയതല്ലല്ലോ. അശ്രദ്ധമായി വണ്ടി ഓടിക്കുന്നത് കൊണ്ടാണ് റോഡപകടം ഉണ്ടാകുന്നത്. ഡ്രൈവർക്കും കണ്ടക്ടർക്കും അവരവരുടെ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version