Kerala

ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എംടി വരേണ്ടതില്ല: ജി സുധാകരൻ

Posted on

എംടി വാസുദേവൻ നായരെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ഭരണം കൊണ്ട് മാത്രം ഒരു പ്രശ്‌നവും തീരില്ല. സമരവും വേണം. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എംടി വരേണ്ടതില്ല. എംടി പറഞ്ഞപ്പോൾ ആറ്റം ബോംബ് വീണു എന്ന് പറഞ്ഞ് ചർച്ച ചെയ്യുന്നത് ശരയില്ലെന്നും ജി സുധാകരൻ പറഞ്ഞു

എംടി എന്തോ പറഞ്ഞപ്പോൾ ചിലർക്ക് ഭയങ്കര ഇളക്കം. ചില സാഹിത്യകാരൻമാർക്ക് ഉൾവിളിയുണ്ടായി. പറയാനുള്ളത് പറയാതെ എംടി പറഞ്ഞപ്പോൾ പറയുന്നു. എംടി പറഞ്ഞത് ഏറ്റുപിടിച്ച് സാഹിത്യകാരൻമാർ ഷോ കാണിക്കുന്നു. വിഷയത്തിൽ ടി പത്മനാഭൻ മാത്രം പ്രതികരിച്ചില്ല. സർക്കാരിനോട് അല്ല എംടി പറഞ്ഞത്. നേരത്തെയും ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു

താൻ പറയുന്നത് അച്ചടക്ക ലംഘനമല്ല. പാർട്ടി നയങ്ങളാണ്. ആലപ്പുഴയിൽ വി എസ് കഴിഞ്ഞാൽ പാർട്ടി അംഗത്വത്തിൽ സീനിയറാണ് താൻ. തനിക്ക് 60 വർഷമായി പാർട്ടി അംഗത്വമുണ്ടെന്നും ജി സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version