Kerala
ഇനി കാട്ടിൽ നാട്ടിലെ ശീലക്കേട് പറ്റില്ല; വനത്തിൽ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ 25,000 രൂപവരെ പിഴ
തിരുവനന്തപുരം: വനവുമായി ബന്ധപ്പെട്ട കുറ്റക്യത്യങ്ങൾക്കുളള പിഴ പത്തിരട്ടി വരെ കൂട്ടാൻ നിയമനിർമാണം ഉടനുണ്ടാവും. ജനുവരിയിൽ നിയമസഭാ സമ്മേളനത്തിൽ നിയമമാക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്. 1961 ലെ കേരള വനം നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിൻ്റെ അടിസ്ഥാനത്തിലാണ് നിയമനിർമാണം നടത്തുക.
വനത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളുക, മണൽവാരുക, വേലികൾക്കും കൈയ്യാലകൾക്കും കേടുവരുത്തുക, തോക്കുകളും സ്ഫോടക വസ്തുക്കളുമായി വനത്തിൽ പ്രവേശിക്കുക, വന്യമ്യഗങ്ങൾക്ക് ഭക്ഷണം നൽകുക, ശല്യപ്പെടുത്തുക, വനത്തിലെ പുഴകളിൽ നിന്ന് മീൻപിടിക്കുക എന്നീവയും കുറ്റക്യത്യങ്ങളാക്കാനാണ് ബിൽ വ്യവസ്ഥ ചെയ്യുക.