Kerala
വന നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന തീരുമാനം; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് താമരശ്ശേരി രൂപത ബിഷപ്പ്
മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍.
വന നിയമ ഭേദഗതി നടപ്പിലാക്കില്ല എന്ന തീരുമാനം വലിയ ആശ്വാസം നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ വേദനകളും പ്രയാസങ്ങളും മുഖ്യമന്ത്രി മനസ്സിലാക്കിയെന്നും ബിഷപ്പ് പറഞ്ഞു. P Vഅന്‍വറിന്റെ രാജി, ഭേദഗതി പിന്‍വലിക്കാന്‍ കാരണമായോ എന്ന ചോദ്യത്തിന് അതിന് മുന്‍പെ തന്നെ ഭേദഗതി പിന്‍വലിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും ബിഷപ്പ് പറഞ്ഞു.