Kerala

വനനിയമ ഭേ​ദ​ഗതി ഉപേക്ഷിച്ചതിൽ ആശ്വാസവും സന്തോഷവും, നന്ദി അറിയിക്കുന്നു: ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

Posted on

തിരുവനന്തപുരം: വനനിയമ ഭേദ​ഗതി ഉപേക്ഷിക്കുന്നുവെന്ന സർക്കാർ പ്രഖ്യാപനത്തെ സ്വാ​ഗതം ചെയ്ത് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.

സർക്കാരിന്റെ തീരുമാനത്തിൽ ആശ്വാസവും സന്തോഷവുമുണ്ട്. മലയോര കർഷകരുടെ ആശങ്കകളെ സർക്കാർ ഗൗരവത്തിലെടുത്തു. മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

ജനപക്ഷത്ത് നിൽക്കുന്ന സർക്കാരിന്റെ നിലപാടായിട്ടാണ് ഈ നീക്കത്തെ കാണുന്നത്. തീരുമാനം വൈകി എന്ന് അഭിപ്രായമില്ലെന്നും സർക്കാരിന്റെ ആത്മാർത്ഥതയിൽ സംശയിക്കുന്നില്ലെന്നും മാർ ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version