Kerala
നഴ്‌സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ, കാന്റീനിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ച വിദ്യാർത്ഥികൾ ചികിത്സ തേടി
ആലപ്പുഴ: വണ്ടാനം നഴ്‌സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ. കാന്റീനിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ 6 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശാരീരിക അസ്വാസ്ഥ്യങ്ങളും കൂടിയതോടെ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഛർദ്ദിയും മറ്റ് ശാരീരിക അസ്വാസ്യങ്ങളും വർദ്ധിച്ചതോടെ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണെന്നും നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, ചെന്നൈയിൽ ബക്രീദ് ദിനത്തിൽ വീട്ടിൽനിന്നു സഹോദരൻ ചിക്കൻ ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു പ്ലസ് വൺ വിദ്യാർഥിനി തരീസ് ജീവനൊടുക്കി. താംബരത്താണ് സംഭവം.
തരീസ് മാംസാഹാരം കഴിക്കാത്തതിനാൽ വീട്ടിൽ സസ്യാഹാരം മാത്രമാണു പാകം ചെയ്യാറുള്ളത്. ബക്രീദ് ദിനത്തിൽ സുഹൃത്തുക്കൾ നൽകിയ ചിക്കൻ ബിരിയാണി സഹോദരൻ വീട്ടിലിരുന്ന് കഴിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനു പിന്നാലയാണ് തരീസ് ആത്മഹത്യ.