Kerala
വിമാനത്തിനെതിരെ വ്യാജ ബോംബ് ഭീഷണി ഉയർത്തിയ യുവാവ് പിടിയിൽ
കോഴിക്കോട്: കരിപ്പൂരിൽ നിന്ന് യുഎഇയിലേക്ക് പോകേണ്ട വിമാനത്തിനെതിരെ വ്യാജ ബോംബ് ഭീഷണി ഉയർത്തിയ യുവാവ് പിടിയിൽ. പാലക്കാട് അനങ്ങനാടി കോതകുറിശി ഓവിങ്ങൽ വീട്ടിൽ മുഹമ്മദ് അശ്റഫിന്റെ മകൻ മുഹമ്മദ് ഇജാസ് (26) ആണ് അറസ്റ്റിലായത്.
കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പോകേണ്ട എയർ അറേബ്യയുടെ 3L 204 എന്ന വിമാനത്തിൽ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തി സന്ദേശമയച്ചയാളെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.