Kerala

കരിപ്പൂരിൽ ലാന്‍റിങ്ങിനായി വിമാനം താഴ്ന്നു പറന്നു, കാറ്റടിച്ച് വീടിന്‍റെ ഓടുകൾ പാറി; ഓടിരക്ഷപ്പെട്ട് ജുവൈരിയ

Posted on

മലപ്പുറം: കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങുമ്പോഴുണ്ടായ ശക്തമായ കാറ്റിൽ വീടിന്‍റെ മേൽക്കൂരയിൽ നിന്ന് ഓടുകൾ പാറിപ്പോയെന്ന് പരാതി. പരിസരത്തെ വീടിന്റെ മേൽക്കൂരയിൽ നിന്ന് നൂറിലധികം ഓടുകൾ പാറിപ്പോയി. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.

റൺവേയുടെ കിഴക്കു വശത്ത് വിമാനം ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ ശക്തമായ കാറ്റിൽ, കരിപ്പൂരിനടുത്ത് ഇളനീർക്കര മേലേപ്പറമ്പിൽ മഞ്ഞപ്പുലത്ത് പരേതനായ മൊയ്തീന്‍റെ വീട്ടിലാണ് സംഭവം. മേൽക്കൂരയിലെ ഓടുകൾ ഒരുമിച്ച് പറന്നുപോവുകയായിരുന്നു. മുറ്റത്തും വീടിനകത്തും ഓടുകൾ പൊട്ടിവീണ് ചിതറിക്കിടക്കുകയാണ്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന മൊയ്തീന്റെ മകൾ ജുവൈരിയ ശബ്ദം കേട്ട് ഓടിരക്ഷപ്പെട്ടു. ജുവൈരിയയുടെ സഹോദരൻ യൂസുഫ്, ഭാര്യ നാജിയയ്ക്കും മകനുമൊപ്പം മാതാവ് ആമിനയെ ചികിത്സക്ക് കൊണ്ടുപോയ സമയത്തായിരുന്നു ഇത്.

പതിവില്ലാത്തവിധം വിമാനത്തിന്റെ ശബ്ദം കേട്ടുവെന്നും ശക്തമായ കാറ്റിൽ ഓടുകൾ പാറിപ്പോകുകയായിരുന്നുവെന്നും ജുവൈരിയ പറഞ്ഞു. വീട് താമസ യോഗ്യമല്ലാതായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version