മലപ്പുറം എടപ്പാളിൽപോലീസില്‍ പരാതി നല്‍കിയതിന് പ്രതികാരം തീര്‍ക്കാന്‍ വധുവിന്റെ വീടിന് തീയിട്ട് നവവരന്‍. പാറപ്പുറം മാങ്ങാട്ടൂര്‍ റോഡില്‍ പള്ളിക്കര വീട്ടില്‍ ഹരിതയുടെ വീട്ടിലാണ് പുലര്‍ച്ചെ തീയിട്ടത്. നിര്‍ത്തിയിട്ട മൂന്ന് ബൈക്കുകള്‍ കത്തി നശിച്ചു.

വീടിന്റെ ചുമരുകളും ജനലും കത്തി. പൊന്നാനിയില്‍ നിന്നെത്തിയ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.ഹരിതയുടെ ഭര്‍ത്താവ് വിനീഷ് ആണ് വീടിന് തീയിട്ടതെന്നാണ് നിഗമനം.
9 മാസം മുമ്പാണ് വടക്കേക്കാട് സ്വദേശിയായ വിനീഷും കാലടി സ്വദേശിയായ ഹരിതയും വിവാഹിതരായത്.ഭര്‍ത്താവ് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ഒരു മാസം തികയും മുമ്പ് ഇവരുടെ വീട്ടിലേക്ക് തിരിച്ച് വരികയും ചെയ്തിരുന്നു.ഗാര്‍ഹിക പീഡന പരാതിയില്‍ വിനീഷിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.പിന്നീട് വിദേശത്തായിരുന്ന വിനീഷ് നട്ടിലെത്തി കഴിഞ്ഞ ദിവസം ഹരിതയെ കൊല്ലുമെന്ന് ഭീഷണി പെടുത്തിയിരുന്നു.

