Kerala
കാസര്‍കോഡ് തീപിടുത്തം; കടകള്‍ കത്തിനശിച്ചു
കാസര്‍കോഡ് പെര്‍ളയില്‍ തീപിടുത്തമുണ്ടായി. മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. രാത്രി 12:30 ഓടെയാണ് അപകടമുണ്ടായത്.
അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് പ്രാഥമിക വിവരം.
അതിനിടെ, തിരുവനന്തപുരം നെടുമങ്ങാട് പുതുകുളങ്ങരയില്‍ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് രണ്ടര വയസുകാരന്‍ മരിച്ചു. നെടുമങ്ങാട് നിന്നു ആര്യനാട് – പറണ്ടോട് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകന്‍ ഋതിക് ആണ് മരിച്ചത്.