India
ജയ്പൂരില്‍ പെട്രോള്‍ പമ്പില്‍ രാസവസ്തുക്കള്‍ നിറച്ച ട്രക്ക് മറ്റ് ട്രക്കുകളില്‍ കൂട്ടിയിടിച്ച് വന്‍ തീപിടിത്തം
രാജസ്ഥാനിലെ ജയ്പൂരില്‍ പെട്രോള്‍ പമ്പില്‍ ഒരു ട്രക്ക് മറ്റ് ട്രക്കുകളുമായി കൂട്ടിയിടിച്ചുണ്ടായ വന്‍ തീപിടിത്തത്തില്‍ അഞ്ച് പേര് മരിച്ചു. നിരവധി പേര് കൊല്ലപ്പെട്ടതായി സംശയം ഉയരുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു സംഭവം. പമ്പിലുണ്ടായിരുന്ന സിഎന്‍ജി ടാങ്കറില്‍ കൂടി പിന്നീട് തീപടര്‍ന്നു.
നിലവില്‍ ഫയര്‍ഫോഴ്സ് തീയണയ്ക്കുകയാണ്. തീപൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രാസവസ്തുക്കള്‍ നിറച്ച ട്രക്ക് മറ്റ് ട്രക്കുകളിലേക്ക് വന്നിടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
‘തീപിടിത്തത്തില്‍ നിരവധി ട്രക്കുകള്‍ കത്തിനശിച്ചു. എന്നാല്‍ എത്രയെണ്ണമാണെന്ന് കൃത്യമായ കണക്കുകളില്ല. പരുക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിയിച്ചിട്ടുണ്ട്.’ ഭാങ്ക്റോട്ട സ്റ്റേഷന് ഹൗസ് ഓഫീസറായ മനീഷ് ഗുപ്ത പറഞ്ഞു.