Kerala
കോഴിക്കോട് പെരുമണ്ണയിൽ ആക്രിക്കടയിൽ വൻ തീപിടിത്തം
കോഴിക്കോട്: പെരുമണ്ണയിൽ ആക്രിക്കടയിൽ വൻ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ ഉണ്ടായ സംഭവത്തിൽ 30 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണു പ്രാഥമിക കണക്ക്. പെരുമണ്ണ സ്വദേശി അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
സമീപത്തെ ഹോട്ടലിലേക്കും തീ പടർന്നു. മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ സേന എത്തി രാവിലെയോടെയാണ് തീ അണച്ചത്.
ഇന്ന് കയറ്റി അയയ്ക്കാൻ കെട്ടിവച്ച സാധനങ്ങളാണ് തീപിടിത്തത്തെ തുടർന്ന് കത്തിനശിച്ചത്