Crime

വാക്കുതർക്കം, ഭാര്യയും മകനെയും തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഗൃഹനാഥൻ പൊള്ളലേറ്റ് മരിച്ചു

Posted on

തിരുവനന്തപുരം: വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഗൃഹനാഥൻ പൊള്ളലേറ്റ് മരിച്ചു. ചെമ്മരുതി ആശാൻമുക്കിന് സമീപം കുന്നത്തുവിള വീട്ടിൽ രാജേന്ദ്രൻ (53) ആണ് മരിച്ചത്. ഗുരുതരമായി പോള്ളലേറ്റ ഭാര്യ ബിന്ദു (42) വിനെയും മകൻ അമലി(18) നെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കുടുംബ വഴക്കിനെ തുടർന്നാണ് രാജേന്ദ്രൻ ഭാര്യയെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ എട്ട് മാസത്തോളം ബിന്ദുവും മക്കളും രാജേന്ദ്രന്റെ വീട്ടിൽ നിന്ന് മാറിയാണ് താമസിക്കുന്നത്. ഇതിനിടയിൽ സാധനങ്ങൾ എടുക്കാനായി മകനെയും മകളെയും കൂട്ടിയെത്തിയപ്പോഴാണ് സംഭവം നടന്നത്.

വാക്കുതർക്കത്തിനിടെ പ്രകോപിതനായ രാജേന്ദ്രൻ വീട്ടിലുണ്ടായിരുന്ന തിന്നർ സ്വന്തം ശരീരത്തേക്കും മകന്റെയും ബിന്ദുവിന്റെയും ശരീരത്തേക്കും ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മകൾ സാന്ദ്ര പുറത്തായിരുന്നു നിന്നത്. അതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. നാട്ടുകാരെത്തി തീ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും രാജേന്ദ്രൻ മരണപ്പെടുകയായിരുന്നു. ബിന്ദുവിനെയും മകനെയും അഗ്നിശമന സേന സ്ഥലത്തെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version