India

ഇന്ന് ദില്ലിയിൽ കർഷക മഹാപഞ്ചായത്ത്; സുരക്ഷ വർധിപ്പിച്ചു

Posted on

ഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് ദില്ലിയിൽ കർഷക മഹാപഞ്ചായത്ത് നടക്കും. ദില്ലി രാം ലീല മൈതാനിയിലാണ് കർഷക തൊഴിലാളി സംഘടനകളുടെ മഹാപഞ്ചായത്ത് നടക്കുക.

അഖിലേന്ത്യാ കിസാൻ സഭ നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് ഇന്നത്തെ പ്രതിഷേധം. കാർഷിക വിലകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക. ഉൾപ്പെടെ നിരവധി ആവശ്യങ്ങളാണ് സംയുക്ത കിസാൻ മോർച്ച ഉയർത്തുന്നത്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കർഷകർ ദില്ലിയിലേക്ക് എത്തി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ സുരക്ഷ വർധിപ്പിച്ചു. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version