Kerala
ആശുപത്രിയിലെ സീലിങ് ഫാൻ പൊട്ടി വീണ് അമ്മയ്ക്കും മകൾക്കും പരിക്ക്
തിരുവനന്തപുരത്ത് പനിക്ക് ചികിത്സ തേടിയെത്തിയ രോഗിയുടെ മീതെ സീലിങ് ഫാൻ പൊട്ടിവീണു. പേരൂർക്കട ഗവൺമെന്റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് സംഭവമുണ്ടായത്. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത (54), മകൾ ശാലിനി (31) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.
പനിയെ തുടർന്നാണ് അമ്മ ഗീതയ്ക്കൊപ്പം ശാലിനി ആശുപത്രിയിൽ എത്തിയത്. നിരീക്ഷണ വാർഡിൽ മകളുടെ കട്ടിലിനു സമീപം ഇരിക്കുമ്പോൾ ഫാൻ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയായിരുന്നു. ഫാനിന്റെ ലീഫ് തട്ടി ഗീതയുടെ കണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ശാലിനിക്ക് കാലിനാണു പരുക്ക്.