Kerala

വ്യാജ അക്യൂപങ്ചർ പ്രസവ ചികിത്സ; ഭർത്താവിന്റെ ആദ്യ ഭാര്യയും പ്രതി

Posted on

തിരുവനന്തപുരം: നേമത്ത് വ്യാജ അക്യുപങ്ചര്‍ ചികിത്സയില്‍ ഭാര്യ മരിച്ച സംഭത്തില്‍ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്തു. രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തത്. മനപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

ഭര്‍ത്താവ് നയാസിന്റെ ആദ്യ ഭാര്യയും മകളും പ്രസവത്തിനിടെ ഷമീറ മരിക്കുന്ന സമയം സംഭവം നടക്കുന്ന വീട്ടില്‍ ഉണ്ടായിരുന്നു. അക്യുപങ്ചര്‍ ചികിത്സാരീതി പഠിച്ച ആദ്യ ഭാര്യയുടെ മകള്‍ പ്രവസമെടുക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇത് ഉള്‍പ്പെടെ പരിശോധിച്ചാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version