Kerala
എറണാകുളം ഉദയംപേരൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീ
എറണാകുളം: എറണാകുളം ഉദയംപേരൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം. രാവിലെ 9.30 കൂടെയാണ് കണ്ടനാട് ജി.ബി. സ്‌കൂളിലെ കെട്ടിടം തകര്‍ന്ന് വീണ് അപകടം ഉണ്ടായത്.
തകര്‍ന്നു വീണ കെട്ടിടത്തില്‍ അംഗന്‍വാടിയാണ് പ്രവര്‍ത്തിച്ചിരുന്നത്. അംഗന്‍വാടി ക്ലാസ് മുറിയും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന മുറിയും ചേര്‍ന്നതായിരുന്നു തകര്‍ന്ന കെട്ടിടം.
കുട്ടികള്‍ സ്‌കൂളിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളു. രണ്ട് കുട്ടികള്‍ എത്തിയിരുന്നുവെങ്കിലും അവര്‍ മുറ്റത്ത് കളിക്കുകയായിരുന്നു. അതിനാലാണ് വലിയ അപകടം ഒഴിവായത്