Kerala
ഇ പി ജയരാജൻ ആവശ്യപ്പെട്ടത് ഗവർണർ പദവി; ബിജെപിയിൽ ചേക്കേറാൻ കാരണം ഗോവിന്ദനെ പാർട്ടി സെക്രട്ടറി ആക്കിയതിലെ അതൃപ്തി
എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ബിജെപിയിൽ നിന്ന് ലക്ഷ്യമിട്ടത് ഗവർണർ സ്ഥാനം. സിപിഎമ്മിനെ തള്ളിപ്പറഞ്ഞ് ബിജെപിയിലേക്ക് കേറുന്ന ഇപി ജയരാജന്റെ ആഗ്രഹം ഗവർണർ പദവിയായിരുന്നെന്ന വാർത്തകളാണ് പുറത്തു വരുന്നത്. സിപിഎമ്മിൽ നിന്ന് അർഹിക്കപ്പെട്ട സ്ഥാനങ്ങളൊന്നും കിട്ടാതെ വന്നതോടെയാണ് ഇത്തരമൊരു നീക്കം നടത്തിയത്. ഇപി ജയരാജന് ഇനി സിപിഎമ്മിൽ ഒരു പദവികളും ലഭിക്കില്ലെന്ന് ഉറപ്പായി.
കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് പിന്നാലെ പാർട്ടി സെക്രട്ടറിയാകുമെന്ന് കരുതിയിരുന്ന ആളാണ് ഇപി ജയരാജൻ. ഇപിയുടെ മോഹങ്ങളെ തല്ലിക്കെടുത്തിയത് പിണറായി തന്നെയാണ്. എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി മാറിയതോടെ ഇപിയെ എൽഡിഎഫ് കൺവീനറായി ഒതുക്കി. ശോഭ സുരേന്ദ്രന്റെ പ്രസ്താവന വിവാദമായതോടെ ഇപി ജയരാജന് ബിജെപിയിലേക്കുള്ള വഴിയും അടഞ്ഞു. സിപിഎമ്മിലും പിണറായി ഒതുക്കും എന്നാണ് സൂചന. ഇപി ജയരാജന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അടക്കം വിലയിരുത്തൽ.