Kerala
രണ്ടോ മൂന്നോ ഭാഗങ്ങൾ ഉണ്ടാകും, പരിപ്പുവടയും കട്ടൻചായയും എന്ന പേരായിരിക്കില്ല ആത്മകഥയ്ക്കെന്ന് ഇ പി ജയരാജൻ
കണ്ണൂർ: ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ.
ഇതുവരെയുള്ള അധ്യായം ഡിസംബറില്‍ പൂർത്തിയാവും. ഡിസംബറിന് ശേഷമുള്ളത് പിന്നീട് എഴുതും. പാർട്ടിയുടെ അനുവാദം കിട്ടിയതിനുശേഷം പ്രസിദ്ധീകരിക്കുമെന്നും ഇ പി പറഞ്ഞു.
ആത്മകഥയ്ക്ക് രണ്ടോ മൂന്നോ ഭാഗങ്ങള്‍ ഉണ്ടാകും. പരിപ്പുവടയും കട്ടൻചായയും എന്ന പേരായിരിക്കില്ല. എന്നെ പരിഹസിക്കാനായി മാധ്യമ രംഗത്തുള്ളവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണിത്. ആത്മകഥാ വിവാദം പുസ്തകത്തില്‍ ഉണ്ടാവില്ലെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.