Kerala
‘ജനാധിപത്യ വിശ്വാസികൾ ആശങ്കയിൽ’; റിയാസ് മൗലവി വധക്കേസിൽ സർക്കാർ അപ്പീല്‍ നൽകണമെന്ന് ആവശ്യപ്പെട്ട് ഇപി ജയരാജൻ
തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കേസില്‍ പ്രതികളായ മൂന്ന് ആര്‍എസ്എസുകാരെ വെറുതെ വിട്ട നടപടി ഞെട്ടിപ്പിക്കുന്നതാണ്. ആര്‍എസ്എസുകാര്‍ പ്രതികളായി വരുന്ന ഇത്തരം കേസുകളില്‍ അവര്‍ക്കനുകൂലമായ വിധി വരുന്നതില്‍ ജനാധിപത്യ വിശ്വാസികളെയാകെ കടുത്ത ആശങ്കയിലാക്കുന്നതാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.