Kerala
ഇപി ജയരാജന് വിവാദം; ‘ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു, ഇനി ഹിന്ദിയില്‍ വേണോ?’, യെച്ചൂരിയുടെ ചോദ്യം
ന്യൂഡല്‍ഹി: ഇ പി ജയരാജന് വിവാദത്തില്‍ പ്രതികരിക്കാതെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തില്‍ കേരളത്തില്‍ പാര്‍ട്ടി മറുപടി പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.