Kerala

തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ജാതി വിവേചനം; സെക്രട്ടേറിയറ്റ് സവര്‍ണ മേധാവിത്വത്തിന്റെ കേന്ദ്രം: സി ദിവാകരന്‍

Posted on

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജാതി വിവേചനമാണ് തോല്‍വിക്ക് കാരണമെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. നാലു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. മൂന്നെണ്ണത്തില്‍ വിജയിച്ചു. നാലാം തെരഞ്ഞെടുപ്പില്‍ കടുത്ത സാഹചര്യമാണ് നേരിട്ടത്. കൊടും ജാതിയാണ്. തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ വോട്ടര്‍മാര്‍ തമ്മില്‍ ചോദിക്കുന്നത് താന്‍ നേരിട്ടു കേട്ടിട്ടുണ്ട് എന്നും ദിവാകരന്‍ പറഞ്ഞു.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു സി ദിവാകരന്റെ പ്രസ്താവന. ‘നമ്മുടെ ആളാണോയെന്ന് തമ്മില്‍ തമ്മില്‍ ചോദിക്കുന്നു. ഇതൊരു നാടൻ പ്രയോ​ഗമാണ്. ഇതു കേട്ടതോടെ തോല്‍ക്കുമെന്ന് ഉറപ്പായി. സെക്രട്ടേറിയറ്റില്‍ അഞ്ചു കൊല്ലം ഇരുന്നവനാണ് താന്‍. സെക്രട്ടേറിയറ്റ് സവര്‍ണ മേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യത്തെ കേന്ദ്രമാണത്. ഒന്നും ചെയ്യാന്‍ പറ്റില്ല, സമ്മതിക്കില്ല. ‘

‘ചിലര്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്താല്‍ നിഗൂഢമായി ബ്ലാക്ക് മെയില്‍ ചെയ്ത് പൊതു ജീവിതത്തില്‍ നിന്നും ഇല്ലാതാക്കും. ഇന്നും പല തരത്തില്‍ ഇതു തുടരുകയാണ്. സവര്‍ണര്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്നത് നമ്മുടെ വിധിയാണെന്ന് കരുതുന്ന അടിമ മനോഭാവം ഇപ്പോഴും നമുക്കുണ്ടെന്നും’ മുന്‍ മന്ത്രി സി ദിവാകരന്‍ പറയുന്നു.

വൈക്കം സത്യാഗ്രഹം- തിരസ്‌കരിക്കപ്പെടുന്ന കേരളചരിത്രം എന്ന പുസ്തക പ്രകാശനച്ചടങ്ങിലാണ് മുന്‍മന്ത്രിയുടെ തുറന്നുപറച്ചില്‍. കൊടും ജാതീയത മൂലം കേരളത്തിലെ പല രാഷ്ട്രീയനേതാക്കള്‍ക്കും പൊതു ജീവിതം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version