India

400 കോടിയുടെ ഓൺലൈൻ തട്ടിപ്പ് കണ്ടെത്തി ഇഡി

Posted on

ഫൈവിൻ ( Fiewin ) എന്ന ഓൺലൈൻ ഗെയിം ആപ്പിനെതിരെയുള്ള അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയത് 400 കോടിയുടെ തട്ടിപ്പ്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് നടത്തുന്ന ബിനാൻസിൻ്റെ സഹായത്തോടെയാണ് ക്രേന്ദ്ര ഏജൻസി തട്ടിപ്പിൻ്റെ ചുരുളഴിച്ചത്. ചൈനീസ് പൗരൻമാർ ഉൾപ്പെടെ പങ്കാളികളായ തട്ടിപ്പിൽ നാലു ഇന്ത്യക്കാരെ കൊൽക്കത്തയിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അരുൺ സാഹു, അലോക് സാഹു, ചേതൻ പ്രകാശ്, ജോസഫ് സ്റ്റാലിൻ എന്നിവരാണ് പിടിയിലായത്.

ചൈനീസ് പൗരൻമാർ 25 കോടി രൂപ നിക്ഷേപിച്ച അക്കൗണ്ടുകളും മരവിപ്പിച്ചു. മിനി ഗെയിമുകൾ കളിച്ച് എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള അവസരം ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് കബളിപ്പിക്കൽ നടന്നത്. തട്ടിയെടുത്ത പണം വിവിധ ക്രിപ്‌റ്റോകറൻസി അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷം സ്വന്തം അക്കൗണ്ടുകളിലേക്ക് പ്രതികൾ എത്തിക്കുകയായിരുന്നു.

തട്ടിപ്പിനിരയായവർ പരാതി നൽകിയതോടെയാണ് കേസെടുത്തത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിലും കണ്ടെത്തിയതോടെ ഇഡി അന്വേഷണം ഏറ്റെടുത്തു. തുടർന്ന് ആപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി. ഗെയിമുകളിൽ നിന്ന് ശേഖരിക്കുന്ന പണം റീചാർജ് പേഴ്സൺസ് എന്ന പേരിൽ ചില ഇന്ത്യക്കാരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുണ്ടെന്ന് കണ്ടെത്തി. ഈ പണം ക്രിപ്‌റ്റോകറൻസിയായി പരിവര്‍ത്തനം ചെയ്ത് ചൈനീസ് പൗരന്മാരുടെ ക്രിപ്‌റ്റോ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version