Kerala

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം: ഡിവൈഎഫ്‌ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസ്

Posted on

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു തോമസ്. പാർട്ടിയെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ പരാതിപ്പെട്ടപ്പോൾ തിരുത്താൻ തയ്യാറാവാത്തതിനാലാണ് ഡിവൈഎഫ്‌ഐയിൽ നിന്നിറങ്ങാൻ കാരണമെന്നും മനു തോമസ് വെളിപ്പെടുത്തി.

ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളെ പാർട്ടി തള്ളി പറഞ്ഞിരുന്നുവെങ്കിലും ഇപ്പോഴും ബന്ധങ്ങൾ തുടരുന്നു. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളെ പാർട്ടി തള്ളി പറഞ്ഞിരുന്നുവെങ്കിലും ഇപ്പോഴും ബന്ധങ്ങൾ തുടരുന്നു

ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം വിടണമെന്ന് പറഞ്ഞിട്ടും പാർട്ടി അത് തിരുത്താൻ തയ്യാറായില്ല. ഇതിനാലാണ് അംഗത്വം പുതുക്കാതിരുന്നതെന്നും മനു തോമസ് വ്യക്തമാക്കി.തുടർന്ന് കഴിഞ്ഞ വർഷം മുതൽ മനു പാർട്ടി പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version