Entertainment
ദുബായ് രാജകുമാരി സ്വന്തം ഭർത്താവിനെ ഇൻസഗ്രാമിലൂടെ ഡൈവോഴ്സ് ചെയ്തു
ദുബായ് രാജകുമാരി സ്വന്തം ഭർത്താവിനെ ഇൻസഗ്രാമിലൂടെ ഡൈവോഴ്സ് ചെയ്തു. മറുഭാഗം കേൾക്കാതെയും നീതി പരിശോധിക്കാതെയും ഉള്ള രാജകുമാരിയുടെ ഇസ്റ്റഗ്രാം മൊഴിചൊല്ലൽ വിവാദമായി.
ലോകമാകെ വൈറലായ ഇതിനെ പ്രാകൃതം എന്നോ ഇസ്ളാമികം എന്നോ അല്ല കൂടുതൽ ആളുകളും വിശേഷിപ്പിച്ചത്. മറിച്ച് ഇസ്ളാമിക ഡിജിറ്റൽ ഡിവോഴ്സ് എന്നാണ്. ലോകം വികസിച്ചപ്പോൾ ഇസ്ളാമിക ശരിയത്ത് നിയമങ്ങളേ പോലും വിസ്മയിപ്പിച്ച് ഡിജിറ്റൽ മൊഴി ചൊല്ലൽ തന്നെ ഉണ്ടാവുകയാണിപ്പോൾ
ദുബായ് ഭരണാധികാരിയുടെ മകളാണ് രാജകുമാരി ഷെയ്ഖ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം .തൻ്റെ ഭർത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിനു ഇനി എന്റെ ജീവിതത്തിൽ സ്ഥാനം ഇല്ലെന്നും ഡിവോഴ്സ് ആയി എന്നും രാജകുമാരി അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ വിവാഹമോചനം പ്രഖ്യാപിക്കുകയായിരുന്നു.ദമ്പതികൾ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് പ്രഖ്യാപനം.