India
ദുബായിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം
അബുദബി: ദുബായിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം. പല സൂപ്പർ മാർക്കറ്റുകളും ക്യാരി ബാഗുകൾ നിരോധിച്ചു തുടങ്ങി. ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഇറക്കുമതിക്കും വിപണനത്തിനുമാണ് വിലക്ക്.ദുബായിലുടനീളമുള്ള കടകളിൽ പ്ലാസ്റ്റിക് ബാഗുകൾ വിൽക്കില്ലെന്നും കൗണ്ടറിൽ നിന്ന് സ്റ്റോക്കുകൾ നീക്കം ചെയ്യുമെന്നും അറിയിച്ചുകൊണ്ടുളള നോട്ടീസ് പതിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ബദൽ മാർഗം സ്വീകരിക്കാനാണ് നിർദേശം.
ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. നിയമം ലംഘിച്ചാൽ 200 ദിർഹമാണ് പിഴ. ഒരു വർഷത്തിനിടെ നിയമലംഘനം ആവർത്തിച്ചാൽ ഓരോ തവണക്കും ഇരട്ടി പിഴ ഈടാക്കും.