India

ദില്ലി മയക്കുമരുന്ന് വേട്ട: കൊണ്ടുവന്നത് നിശാ പാർട്ടികൾക്കും സംഗീത വിരുന്നുകൾക്കും, തലവൻ വീരേന്ദ്ര ബസോയി

Posted on

ദില്ലിയിൽ കഴിഞ്ഞ ദിവസം പിടികൂടിയ മയക്കുമരുന്ന് കൊണ്ടുവന്നത് നിശാ പാർട്ടികൾക്കും സംഗീത വിരുന്നുകൾക്കും വേണ്ടിയെന്ന് പൊലീസ്. ആദ്യം ദില്ലിയിലും പിന്നീട് ഗോവ, മുംബൈ എന്നിവിടങ്ങളിലേക്കും എത്തിക്കുകയായിരുന്നു ലക്ഷ്യം. ലഹരിക്കടത്തിൻ്റെ തലവൻ വീരേന്ദ്ര ബസോയി ആണെന്നും പൊലീസ് അറിയിച്ചു.

ദില്ലിയിലെ രമേശ് നഗറിൽ ഇന്നലെ 200 കിലോ കൊക്കെയിൻ പിടികൂടിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ 2,000 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. മിക്സ്ചറിന്റെ പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version