Kerala
വിദ്യാർത്ഥികൾക്കിടയിൽ ലഹരിവില്പന, എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
തളിപ്പറമ്പ്: വിദ്യാർത്ഥികൾക്കിടയിൽ ലഹരിവില്പന നടത്തിവന്ന സംഘത്തിലെ രണ്ടു യുവാക്കൾ എംഡിഎംഎയുമായി അറസ്റ്റിൽ. അള്ളാംകുളത്തെ പൂമംഗലോരകത്ത് എണ്ണവീട്ടില് പി.എ. ഷമ്മാസ് (23), കുണ്ടംകുഴി കായക്കൂല്‍ വീട്ടില്‍ കെ. മുനീബ് (34) എന്നിവരാണ് പിടിയിലായത്.
കരിമ്പത്ത് സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് ഇവര്‍ പിടിയിലായത്. ഇവരില്‍നിന്ന് 0.700 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഷമ്മാസ് മറ്റ് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡാന്‍സാഫ് ടീമിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് എസ്.ഐ പി. റഫീക്ക് ആണ് അറസ്റ്റുചെയ്തത്.
സര്‍സയ്യിദ് കോളജ് പരിസരത്ത് എം.ഡി.എം.എ വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. നാലുമാസമായി ഡാന്‍സാഫ് ടീം ഇവരെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.