Kerala
വീടിന് സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങി; സുഹൃത്തുക്കൾ മുങ്ങി മരിച്ചു
പാലക്കാട്: കല്ലടിക്കോട് വീടിന് സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ മുങ്ങി മരിച്ചു. കോണിക്കുഴി സ്വദേശികളായ അഭയ്(20) , മേഖജ്(18) എന്നിവരാണ് മരിച്ചത്. പ്രദേശത്ത് മഴ ശക്തമായിരുന്നു. രാത്രിയോടെയാണ് ഇരുവരും കുളിക്കാനിറങ്ങിയത്. എന്നാൽ കുളിക്കുന്നതിനിടെ കയത്തില്‍ പെടുകയായിരുന്നു.
ഉടന്‍ നാട്ടുകാരുടെയും അന്ധിരക്ഷാ സേനയും ചേർന്ന് മണിക്കൂറുകളോളം നടത്തിയ പരിശോധനയിലാണ് ഇരുവരെയും പുറത്തെത്തിച്ചത്. പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചപ്പൊഴേക്കും ഇരുവരുടെയും മരണം സ്ഥിരീകരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.