Kerala
സംസ്ഥാനത്ത് രണ്ടിടങ്ങളിലായി നാല് കുട്ടികള്‍ മുങ്ങിമരിച്ചു
മലപ്പുറം: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ തൃശൂരിലും മലപ്പുറത്തുമായി നാല് കുട്ടികള്‍ മുങ്ങിമരിച്ചു. മലപ്പുറം തവനൂരില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് സ്വദേശികളായ ആയുര്‍രാജ് (13), അശ്വിന്‍ (11) എന്നിവരാണ് മരിച്ചത്. കടവില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ഇറങ്ങിയപ്പോളായിരുന്നു അപകടം.
തൃശൂരിലെ കുന്നംകുളത്ത് സഹോദരിമാരായ രണ്ടുപേര്‍ കുളത്തില്‍ വീണുമരിച്ചു. പാറക്കുളം ക്ഷേത്രക്കുളത്തിലാണ് അപകടം. ഹസ്‌നത്ത് (13), മഷീദ (9) എന്നിവരാണ് മരിച്ചത്. ഇരുവരും പിതാവിനൊപ്പം കാലുകഴുകാന്‍ കുളത്തിലിറങ്ങിയപ്പോഴായിരുന്നു അപകടം