Crime

സ്ത്രീധനത്തിന്റെ പേരില്‍ നിരന്തര മര്‍ദനം; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Posted on

തിരുവനന്തപുരം: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലിയല്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ശരത് അറസ്റ്റില്‍. സ്ത്രീധന പീഡനമാണ് മരണത്തിനു കാരണമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് പൊലീസാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ശരത്തിന്റെ ഭാര്യ അഭിരാമിയെ (22) വ്യാഴാഴ്ച രാവിലെ വീടിനു പുറത്തെ ഗോവണിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവസമയത്ത് ശരത് വീട്ടില്‍ ഉണ്ടായിരുന്നു. രണ്ടര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. പെയിന്റിങ് തൊഴിലാളിയായ ശരത് കല്യാണനിശ്ചയം കഴിഞ്ഞ ഉടന്‍ തന്നെ അഭിരാമിയെ വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.

ഇതിനു ശേഷം സ്ത്രീധനത്തിന്റെ പേരില്‍ അഭിരാമിയെ നിരന്തരം മര്‍ദിക്കുന്നത് പതിവായിരുന്നെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അഭിരാമിയുടെ ആത്മഹത്യയില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ശരത് – അഭിരാമി ദമ്പതികള്‍ക്ക് ഒന്നര വയസ് പ്രായമുള്ള ഒരു ആണ്‍കുഞ്ഞും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version