India
ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞ നാളെ
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30നാണ് ട്രംപിന്റെ സ്ഥാനാരോഹണം.
അതിശൈത്യത്തെ തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ കാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി. നേരത്തെ തുറന്ന വേദിയിൽ സ്ഥാനാരോഹണ ചടങ്ങുകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. സത്യപ്രതിജ്ഞക്കായി ഡൊണൾഡ് ട്രംപും കുടുംബവും ശനിയാഴ്ച വൈകുന്നേരം വാഷിങ്ടണിലെത്തി.
1985-ൽ റൊണാൾഡ് റീഗൻ്റെ സ്ഥാനാരോഹണത്തിനുശേഷം ഇതാദ്യമായാണ് അപകടകരമായ തണുത്ത കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നത്. ആളുകള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കാനാണ് തീരുമാനമെന്ന് ട്രംപ് തന്റെ സമൂഹ്യ മാധ്യമങ്ങലിലൂടെ അറിയിച്ചിരുന്നു. കാപിറ്റോൾ മന്ദിരത്തിൽ വെച്ചാണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിഞ്ജ ചെയ്യുകയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്ഥിതിഗതി കണക്കിലെടുത്ത് ട്രംപ് അനുകൂലികള്‍ക്കായി കാപ്പിറ്റോളിന് പുറത്ത് പ്രത്യേക സ്ക്രീനുകളില്‍ ചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.