Kerala
കോവളത്ത് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനെ തെരുവുനായ കടിച്ചു
കോവളത്ത് പ്രഭാതസവാരിക്കിറങ്ങിയ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനെ തെരുവുനായ കടിച്ചു. കോവളം ഹവ്വാ ബീച്ചിലാണ് സംഭവം.
കോസ്റ്റ് ഗാര്‍ഡ് വിഴിഞ്ഞം സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ശുഭാനന്ദിന്(35) ആണ് കടിയേറ്റത്. വലതുകൈയിലും ഇടതുകാലിലും കടിയേറ്റിട്ടുണ്ട്. നായ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച ശുഭാനന്ദിന് പ്രതിരോധ വാക്സിന് നല്കി.
കോവളത്തുളള തെരുവുനായകള്‍ നിരന്തരം ആക്രമണം നടത്തിയിട്ടും ഒരു നടപടിയും കോര്‍പറേഷന്റെ ഭാഗത്ത് നിന്നും വന്നിട്ടില്ല. വ്യാപകമായ പ്രതിഷേധമാണ് സംഭവത്തില്‍ ഉയര്‍ന്നിട്ടുള്ളത്.