Kerala
മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി; സംസ്കാര ചടങ്ങുകൾക്കിടയിൽ യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തി
രാജസ്ഥാനിലെ ജുൻജുനുവിൽ മരിച്ചതായി ഡോക്ടർമാർ തെറ്റിദ്ധരിച്ച 25 കാരനെ ശവസംസ്കാരത്തിനിടെ ജീവനോടെ കണ്ടെത്തി. എന്നാൽ 12 മണിക്കൂറിന് ശേഷം ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇയാൾ മരണത്തിന് കീഴടങ്ങി. ജുൻജുനു ജില്ലയിലെ ബഗഡിലുള്ള മാ സേവാ സൻസ്ഥാൻ ഷെൽട്ടർ ഹോമിൽ താമസിക്കുന്ന അനാഥനായ രോഹിതാഷ് ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ഭഗവാൻ ദാസ് ഖേതൻ (ബിഡികെ) ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഇയാളെ പ്രവേശിപ്പിക്കുകയായിരുന്നു. എത്തി മിനിറ്റുകൾക്കുള്ളിൽ, ഡോക്ടർമാർ അദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കുകയും, മൃതദേഹം മോർച്ചറിയിലേക്ക് അയക്കുകയും ചെയ്തു. അവിടെ രണ്ട് മണിക്കൂറോളം ഡീപ് ഫ്രീസറിൽ മൃതദേഹം സൂക്ഷിച്ചു.