Kerala
ദിയ കൃഷ്ണയുടെ വിവാഹം ഒരു വർഷം മുൻപേ കഴിഞ്ഞത്; രഹസ്യം പങ്കുവെച്ചു തരാം
ഏറ്റവും അധികം ആളുകൾ ചർച്ച ചെയ്ത വിവാഹങ്ങളിൽ ഒന്നായിരുന്നു ദിയ കൃഷ്ണയുടേത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ അശ്വിൻ ഗണേഷിനെയും കുടുംബത്തെയും ആളുകൾക്ക് പരിചിതമാണ്.
രണ്ട് വർഷത്തോളമായി സുഹൃത്തായ അശ്വിൻ ഗണേഷുമായി ദിയ കൃഷ്ണ പ്രണയത്തിലായിരുന്നു. സോഫ്റ്റ്വെയർ ഡെവലപ്പറായ അശ്വിൻ സിനിമാ സ്റ്റൈലിൽ ആഢംബര ഹോട്ടലിൽ വെച്ച് ദിയയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. അന്ന് മുതൽ ഇരുവരുടെയും ആരാധകർ കാത്തിരിക്കുകയായിരുന്നു വിവാഹം കാണാൻ. അങ്ങനെ അതും ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് നടന്നു. അധികം പേരെയൊന്നും വിളിച്ച് കൂട്ടാതെ ഒരു ഇന്റിമേറ്റ് വെഡ്ഡിങായിരുന്നു ദിയയും അശ്വിനും ഒരുക്കിയിരുന്നത്.
ഇപ്പോഴിതാ താനും അശ്വിനും വളരെ രഹസ്യമാക്കി വെച്ചിരുന്ന ഒരു സ്ക്രീട്ട് ആദ്യമായി ആരാധകർക്ക് മുമ്പിൽ ദിയ പൊട്ടിച്ചു. ദിയയുടെ ഓഫീഷ്യൽ താലികെട്ട് ചടങ്ങാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നടന്നത്. എന്നാൽ കഴിഞ്ഞ വർഷം മുതൽ ഇരുവരും ഭാര്യ ഭർത്താക്കന്മാരായി ജീവിച്ച് തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഒരു ക്ഷേത്രത്തിൽ വെച്ച് അശ്വിൻ തന്നെ താലികെട്ടി സിന്ദൂരം അണിയിക്കുന്ന വീഡിയോ ദിയ പങ്കിട്ടു.