Politics

തരംത്താഴ്ത്തൽ നടപടി; പി പി ദിവ്യ അനുകൂലികള്‍ എതിര്‍ത്തു; ദിവ്യയുടെ ഭാഗം കേള്‍ക്കണമെന്ന് ആവശ്യം ഉയര്‍ത്തി

Posted on

കണ്ണൂര്‍: മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗവുമായ പിപി ദിവ്യയ്‌ക്കെതിരെ സിപിഐഎം കണ്ണൂര്‍ സെക്രട്ടറിയേറ്റ് നടപടി സ്വീകരിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന്. അടിയന്തിരമായി ജില്ലാ കമ്മിറ്റി യോഗം വിളിച്ച് നടപടി കാര്യത്തെ കുറിച്ച് ആലോചിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

പാര്‍ട്ടി അച്ചടക്ക നടപടിയെ പി പി ദിവ്യ അനുകൂലികള്‍ എതിര്‍ത്തു. ദിവ്യയെ കൂടി കേട്ടതിന് ശേഷം മാത്രം നടപടി മതിയെന്ന് അവര്‍ ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ ദിവ്യയെ അനുകൂലിച്ചത് മൂന്നോ നാലോ അംഗങ്ങള്‍ മാത്രമായിരുന്നു. ബാക്കിയെല്ലാവരും നടപടിയെ പിന്തുണച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version