India
54-കാരനായ ശാസ്ത്രജ്ഞനെ ഡിജിറ്റില്‍ അറസ്റ്റിലാക്കി മൂന്നരക്കോടി രൂപ കവര്‍ന്നു
മുംബൈ: ശാസ്ത്രജ്ഞനെ ഡിജിറ്റല്‍ അറസ്റ്റിലാക്കി മൂന്നരക്കോടി കവര്‍ന്ന സംഭവത്തിൽ കോഴിക്കോട് സ്വദേശികൾ ആയ 3 പേര് പിടിയില്‍ ആയി.
ഗോരെഗാവില്‍ 54-കാരനെ പറ്റിച്ച സംഭവത്തിൽ പി.എസ്. അന്‍വര്‍ഷാദ് (44), കെ.കെ. അമിര്‍ഷാദ് (28), സി. മൊഹ്സിന്‍ (53) എന്നിവരെ ആണ് മുംബൈ സൈബര്‍ പോലീസ് അറസ്റ്റുചെയ്തത്.
ദുബായിലുള്ള ഷഹദ് എന്നയാളെ പോലീസ് തിരയുന്നു. വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന, ആള്‍മാറാട്ടം, വിവരസാങ്കേതികവിദ്യയുടെ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ശാസ്ത്രജ്ഞനില്‍നിന്ന് അപഹരിച്ച പണം അന്‍വര്‍ഷാദിന്റേയും അമിര്‍ഷാദിന്റേയും പേരിലുള്ള ട്രാവല്‍ ആന്‍ഡ് ടൂര്‍സ് കമ്പനിയുടെ അക്കൗണ്ടിലെത്തുകയും പിന്നീട് ക്രിപ്റ്റോ കറന്‍സിയാക്കി മാറ്റുകയും ആയിരുന്നു.