India
ദില്ലി മാർച്ചിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ
ദില്ലി മാർച്ചിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ. പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ പൊലീസ് നടപടി കറുത്ത ദിനമെന്ന് പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് സമിതി പറഞ്ഞു. ശംഭുവിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
പൊലീസ് നടപടിയെ വിമർശിച്ച കർഷക സംഘടനാ നേതാക്കൾ സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. പൊലീസുകാർ സമരക്കാർക്കെതിരെ കൈക്കൊണ്ട നടപടി ചരിത്രത്തിലെ കറുത്ത ദിനമെന്ന് പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് സമിതി നേതാവ് സർവൺ സിങ് പന്ഥേർ പറഞ്ഞു.