India

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്

Posted on

ഡൽഹിയിൽ ശക്തമായ മൂടൽ മഞ്ഞ്. ദൃശ്യ പരിധി 300 മീറ്ററിനു താഴെയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 7 ഡിഗ്രി സെൽഷ്യസാണ്. അന്തരീക്ഷ മലിനീകരണവും രൂക്ഷമായി തുടരുകയാണ്. വായു ഗുണനിലവാരം തുടർച്ചയായി മൂന്നാം ദിവസവും ഗുരുതര വിഭാഗത്തിലാണ്.

418 ആണ് ഇന്നത്തെ വായു ഗുണ നിലവാര നിരക്ക്. GRAP 4 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും മൂന്നാം ദിവസവും നില മെച്ചപ്പെട്ടില്ല.

വരും ദിവസങ്ങളിളും കാറ്റും ഉയർന്ന ആർദ്രതയും കാരണം വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് വർധനവിന് ഡൽഹി സാക്ഷ്യം വഹിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വകുപ്പ് കോൾഡ് വേവ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version