Politics

ഡല്‍ഹിയില്‍ ഇനി അതിഷി കാലം! സത്യപ്രതിജ്ഞ ശനിയാഴ്ച

Posted on

പുതിയ ഡൽഹിമുഖ്യമന്ത്രിയായുള്ള അതിഷിമർലേനയുടെ സത്യപ്രതിജ്‌ഞശനിയാഴ്‌ച നടത്താമെന്ന്ലഫ്.ഗവർണറുടെ ശുപാർശ.

ഡൽഹിമുഖ്യമന്ത്രിയായിരുന്ന അരവിന്ദ്കേജ്‌രിവാളിന്റെ രാജിക്കത്തും പുതിയസർക്കാരിനായുള്ള കത്തുംരാഷ്ട്രപതി ദ്രൗപതി മുർമുവിന്ലഫ്.ഗവർണർ വി.കെ. സക്സേനകൈമാറി. എന്നാൽ പുതിയമുഖ്യമന്ത്രിയുടെ സത്യപ്രതിജ്‌ഞാചടങ്ങിനുള്ള തീയതി ആം ആദ്‌മിഇതുവരെ നിർദേശിച്ചിട്ടില്ലെന്നുബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.ചൊവ്വാഴ്ചയാണു ലഫ്റ്റനന്റ്ഗവർണർക്ക് ഡൽഹിമുഖ്യമന്ത്രിയായിരുന്ന അരവിന്ദ്കേജ്‌രിവാൾ രാജി സമർപ്പിച്ചത്.

നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കേജ്‌രിവാൾ ഗവർണറുടെ വസതിയിലെത്തിയത്. എഎപിയുടെ നിയമസഭാകക്ഷി യോഗത്തിൽ കേജ്‌രിവാളാണ് അതിഷിയുടെ പേര് മുന്നോട്ടുവച്ചത്. സ്ഥാനമേൽക്കുന്നതോടെ, ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version