India

യുനൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ന്യൂയോർക്കിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

Posted on

യു​എ​സി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യാ​യ യു​നൈ​റ്റ​ഡ് ഹെ​ൽ​ത്ത്​ കെ​യ​ർ സിഇഒ ബ്ര​യാ​ൻ തോം​സ​ൻ മാ​ൻ​ഹാ​ട്ട​നി​ലെ തന്‍റെ ഹോ​ട്ട​ലി​ന് പു​റ​ത്ത് വെ​ടി​യേ​റ്റു ​മ​രി​ച്ചു.

ബു​ധ​നാ​ഴ്ച രാ​വി​ലെ നി​ക്ഷേ​പ​ക​രു​ടെ യോ​ഗ​ത്തി​നെ​ത്തി​യ​താ​യിരുന്നു അ​ദ്ദേ​ഹം. ബ്ര​യാ​ൻ തോംസ​നെ ല​ക്ഷ്യ​മി​ട്ട് ത​ന്നെ​യാ​ണ് അ​ക്ര​മി എ​ത്തി​യ​തെ​ന്നാ​ണ് പൊ​ലീ​സി​ന്റെ നി​ഗ​മ​നം. 2004 ​മു​ത​ൽ യു​നൈ​റ്റ​ഡ് ഹെ​ൽ​ത്ത്​ കെ​യ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം മൂ​ന്നു​വ​ർ​ഷ​മാ​യി ക​മ്പ​നി സിഇഒ ആ​ണ്.

യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പിൻ്റെ നിക്ഷേപക കോൺഫറൻസിൽ സംസാരിക്കാൻ പോവുകയായിരുന്ന ബ്രയാൻ തോംസണെ പിന്നിൽ നിന്നെത്തിയ അക്രമി നിരവധി തവണ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് കമ്മീഷണർ ജെസീക്ക ടിഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version