Crime
ഭൂമിയുടെ പേരില്‍ തര്‍ക്കം; ദളിത് യുവാവിനെ വെടിവച്ചുകൊന്നു
യുപിയില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ദളിത് യുവാവിനെ വിരമിച്ച സൈനികന് വെടിവച്ചുകൊന്നു. ഉമ്രി ബേഗംഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
അരുണ്‍ സിങ് ആണ് രമേഷ് ഭാരതി (46)യെ വെടിവച്ചു കൊന്നത്. വെടിയേറ്റ ഉടന്‍ തന്നെ രമേഷ് കൊല്ലപ്പെട്ടിരുന്നു. വിരമിച്ച സൈനികന് രമേഷിന് അടുത്ത് എത്തുകയും പൊടുന്നനെ വെടി ഉതിര്‍ക്കുകയായിരുന്നു എന്നുമാണ് പോലീസ് പറഞ്ഞത്.
രമേഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയെന്നു പോലീസ് അറിയിച്ചു. മകൻ നൽകിയ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അരുണ്‍ സിങ് ഒളിവിലാണ്. പ്രതിയെ പിടികൂടാന്‍ പോലീസ് ഒന്നിലധികം സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. .