Kerala

തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നു, കുവൈത്തിൽ പുക ശ്വസിച്ച് 3 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

Posted on

കുവൈത്ത് സിറ്റി: കുവൈത്തിൽ തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്ന 4 പേരിൽ 3 ഇന്ത്യക്കാർ പുക ശ്വസിച്ച് ശ്വാസം മുട്ടി മരിച്ചു.

മുറിയ്ക്കകത്ത് പുകനിറഞ്ഞ് രൂപപ്പെട്ട കാർബൺ മോണോക്സൈഡ് ശ്വസിച്ച് ആണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും രാജസ്ഥാൻ സ്വദേശിയുമാണ് മരിച്ചത്.

അബോധാവസ്ഥയിലായ മറ്റൊരു തമിഴ്നാട്ടുകാരൻ അപകടനില തരണം ചെയ്തിട്ടില്ല. വീട്ടുജോലിക്കാരാണ് ഇവർ. സ്പോൺസറുടെ തോട്ടത്തിൽ ടെന്റ് കെട്ടി തീ കാഞ്ഞ ശേഷം അവശേഷിച്ച തീക്കനൽ തണുപ്പകറ്റാനായി താമസസ്ഥലത്തു കൊണ്ടുപോയി വയ്ക്കുകയായിരുന്നു. വാതിൽ അടച്ച് ഉറങ്ങാൻ കിടന്നതോടെ പുക മുറിയിൽ വ്യാപിച്ച് ശ്വാസംമുട്ടിയാണ് മരണം. ദുരന്തം നടന്ന വഫ്ര മേഖലയിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version