Kerala

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു

Posted on

പത്തനംതിട്ട: ശബരിമല തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രപ്രദേശ് നെല്ലൂർ സ്വദേശി ഇരുക്ക ബ്രഹ്മയ (45) ആണ് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

ചെങ്ങന്നൂരിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേയ്‌ക്ക് മാറ്റി. അതേസമയം കഴിഞ്ഞ ദിവസം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത് ഡ്രൈവർ ഉറങ്ങിപ്പോയതിനാലാണെന്നാണ് സൂചന.

പത്തനാപുരത്ത് നിന്നെത്തിയ തീർത്ഥാടകരുടെ കാറാണ് അപകടത്തിൽപ്പെട്ടത്.ഇലവുങ്കൽ ഭാഗത്ത് എത്തിയപ്പോഴായിരുന്നു അപകടം.ശബരിമലയിലേക്കെത്തുന്ന തീർത്ഥാടകരുടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിർദേശങ്ങളുമായി മോട്ടോർവാഹന വകുപ്പ് രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version